Thursday, March 10, 2011

ninne kathirikkumpol(malayalam poem)

നിന്നെ കാത്തിരിക്കുമ്പോള്‍
                                            
യുവ മിഥുനങ്ങള്‍  മനസുകള്‍ കൊരുക്കുമീ   
ഏകാന്ത വേളയില്‍      
 കൊഴിഞ്ഞൊരു പ്രണയത്തിന്‍    
ഇതളുകള്‍ പെറുക്കി ഞാന്‍      
വെറുതേ നിന്നെ കാത്തിരിക്കുന്നു  
 പതിയെ ചാറുന്ന മഴത്തുള്ളികള്‍
 പെയ്തില്ലെങ്കിലും എന്‍  മിഴി പെയ്തതു പ്രിയാ
 നിനക്കു വേണ്ടിയല്ലേ........?
 അങ്ങകലെ ഏഴാം കടലിനക്കരെ  
നീ എന്നെയറിയാതെ ഉറങ്ങിയുണരുമ്പോള്‍  
ഞാനിവിടെ ഉറങ്ങാതെ ഉണരാതെ നിനക്കായ്
കാത്തിരിക്കുന്നതറിയുന്നുവോ   നീ 
വെറുതേ  നിന്നെക്കുരിചോര്‍ത്തു പോയ്‌
ഞാന്‍
അലകടല്‍ പറയുന്ന നിന്‍ വിശേഷങ്ങള്‍
എത്രയോ വട്ടം കേട്ടിരുന്നു ഞാന്‍
ഇന്നീ പാര്‍ക്കില്‍ ഏകയായിരിക്കുമ്പോള്‍
ഈ മരങ്ങളും പൂക്കളും മന്ത്രിക്കുന്നതും
നിന്നെക്കുറിച്ചു തന്നെയാണല്ലോ പ്രിയാ.......

No comments:

Post a Comment