Monday, March 4, 2013

idavelakku sesham

ഇടവേളകള്‍ വളരേ കൂടുന്നു . മനപ്പൂര്‍വ്വം അല്ല. ഇടക്കൊക്കെ ഈ സര്‍ഗ്ഗലോകം മാടി വിളിക്കുമ്പോള്‍ ഞാന്‍ ഓടിയെത്തുന്നു . ഭാവനയുടെ നീരുറവ വറ്റിയിട്ടാണോ അതോ പറയാന്‍ ഏറെ ഉണ്ടായിട്ടും എഴുതാന്‍ ആവാഞ്ഞതാണോ ... ?ഇനിയെന്നും ഞാനും ഉണ്ട് ഈ ഭാവനാ ലോകത്ത് .... എല്ലാ കൂട്ടുകാര്‍ക്കും ഹൃദയപൂര്‍വ്വം നേരുന്നു പുതുവത്സരാശംസകള്‍ ....





Thursday, July 19, 2012

വീണ്ടും ഞാന്‍ വന്നു................
ഒരല്പം മിണ്ടാന്‍.............എന്റെ കൂട്ടുകാരെ കാണാന്‍..........അകലെയെങ്ങോ നിന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നതിനു ഒത്തിരി നന്ദി........................വീണ്ടും കാണാം..................

Wednesday, March 14, 2012

രാത്രീ ............

രാത്രീ .............നീയെത്ര മനോഹരിയാണ് ..............ഒഴുകിവരുന്ന ഏതോ ഈരടിക്കൊപ്പം ഞാന്‍ നിന്‍റെ സംഗീതത്തിനും കാതോര്‍ക്കുന്നു .രാത്രിയുടെ ഭീകരതയോര്ത്തു  വിതുമ്പിയിരുന്ന ബാല്യകാലം അകന്നു പോയപ്പോള്‍ രജനീ നിന്‍റെ തണുത്ത നിശബ്ദതയെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.നിന്‍റെ അഗാധ നീലിമയെ പ്രണയിക്കുന്നു ........നിന്‍റെ നിശബ്ദ സംഗീതത്തിന് കാതോര്‍ക്കുന്നു.മനസിലെ കാര്‍മേഘം പെയ്തൊഴിയുമ്പോള്‍ എന്‍റെ ലോകത്ത് ഞാന്‍ മാത്രമാവുമ്പോള്‍ രാത്രീ നീയെന്‍റെ സഖിയാവുന്നു. സഖീ .............നിന്‍റെ കണ്ണിലെ അഗാധ നീലിമയില്‍  എന്നെത്തന്നെയല്ലേ ഞാന്‍ കാണുന്നത് ............?

ആകാശവാണി

ഞാനൊന്നേ സ്വപ്നം കണ്ടിട്ടുള്ളു ...........അത് ആകാശവാണിയാണ് ...........
ആ സ്വപ്നത്തിലേക്ക് എത്ര ദൂരമുണ്ടെന്ന് എനിക്കറിഞ്ഞൂടാ .പക്ഷേ ഒന്നുറപ്പാണ് ദൈവം എന്നെ എന്‍റെ സ്വപ്നത്തില്‍   എത്തിക്കും.
     ചെറുപ്പം മുതല്‍ റേഡിയോ ആയിരുന്നു പ്രിയം.അതിലെ പരിപാടികള്‍ക്ക് കാതോര്‍ത്തിരുന്ന കാലം.പിന്നീട് വന്ന ടെലിവിഷന്‍റെ ഇന്ദ്രജാലത്തില്‍ ഒരിക്കലും മയങ്ങിയിട്ടില്ല.
      ആദ്യമായി  എന്‍റെ സ്വരം റേഡിയോയില്‍ കേട്ട നിമിഷം ഒരുപാട് സന്തോഷം തോന്നി. ഇക്കഴിഞ്ഞ മാര്‍ച്ച്‌ എട്ട് വനിതാ ദിനത്തില്‍.. എന്‍റെ സ്വരവും ആകാശവീചികള്‍ കടന്നു ശ്രോതാക്കളുടെ കാതുകളില്‍ എത്തി.  ഇനിയെന്ന് അങ്ങനെ ഒരു ഭാഗ്യമുണ്ടായെങ്കില്‍ .......
       ആഗ്രഹങ്ങള്‍ അറുതിയില്ലാത്തതാണ്.ഒരുപാട് ആഗ്രഹങ്ങള്‍ എനിക്കില്ല; എങ്കിലും കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ ഞാനും കാണാറുണ്ട് ...........അതില്‍ നിധിപോലെ ഞാന്‍ കാക്കുന്ന ഒരു കൊച്ചു സ്വപ്നമാണ് ആകാശവാണി .......
      

സന്ധ്യ പറഞ്ഞത് (കവിത )

വിരഹാര്‍ദ്രയാമൊരു സന്ധ്യ പറഞ്ഞത്
നിന്നെക്കുറിച്ചായിരുന്നുവല്ലോ പ്രിയാ
വിരഹിണിയവളുടെ  മിഴിയിലെ നീര്‍ക്കണം
ഒഴുകിയതും നിന്നെയോര്‍ത്തല്ലോ..............!

മധുരിതമൊരു  കൊച്ചു സ്വപ്നം പോലെ നീ
അവളുടെ കനവില്‍ മയങ്ങിയില്ലേ.........?
അവളുടെ ചുണ്ടിലെ പാട്ടിന്‍റെ മര്‍മ്മരം
മൂളിയതും   നിന്‍ രാഗമല്ലോ..............!

അനുപമമാം നവ്യ പ്രണയ ഗാഥയുടെ
പല്ലവി മൂളുന്നു നീലാംബരി ...........
നീ നല്‍കിയ പ്രണയ നൊമ്പരപ്പൂവിന്‍റെ
ഇതളുകള്‍ക്കുള്ളില്‍ മയങ്ങട്ടെ ഞാന്‍ 

Saturday, February 4, 2012

ജനുവരിയുടെ നഷ്ടം ............

അഴീക്കോട് മാഷിനെ നഷ്ടമായതിനപ്പുറം ജനുവരിക്ക് ഒരു നഷ്ടമില്ല ........വേദന വിങ്ങുന്ന ഹൃദയത്തോടെ ആ   വാര്‍ത്തക്ക് കാതോര്‍ത്തു .മലയാളിയുടെ കാതില്‍ പതിറ്റാണ്ടുകള്‍ മുഴങ്ങിയ ഗംഭീര ശബ്ദം ഇനി മുഴങ്ങില്ല .......

        സത്യത്തിന്‍റെ മുഖം വികൃതമാണ് ........അത് നമ്മെ വേദനിപ്പിച്ചു കൊണ്ടിരിക്കും .അഴീക്കോട് മാഷ്‌ മലയാളിക്ക് എല്ലാമായിരുന്നു .സ്നേഹം പകരുന്ന മുത്തച്ച്ചനെ പോലെ ,വഴക്കിടുന്ന ഒരു കുട്ടിയെ പോലെ നമുക്കെല്ലാമായിരുന്നു അദ്ദേഹം ........
            വിവാദങ്ങളില്‍ നിറഞ്ഞതും വാദപ്രതിവാദങ്ങള്‍ നടത്തിയതുമെല്ലാം നമ്മള്‍ മറന്നു കഴിഞ്ഞു.അദ്ദേഹത്തിന്‍റെ പ്രണയ നഷ്ടമായിരുന്നു ഏറെ    വേദനിപ്പിച്ചത് .........
               അഴീക്കോട് മാഷിന്‍റെ വിയോഗം മനസിനെ തളര്‍ത്തിക്കളഞ്ഞു ........വേദനയില്ലാത്ത ലോകത്തേക്ക് കൊടിയ വേദനകളില്‍ നിന്നും അദ്ദേഹം യാത്രയായി എന്ന ആശ്വാസം മാത്രം ............
          കണ്ണീരോടെ നേരുകയാണ് ഞാന്‍ മലയാള സാഹിത്യത്തിലെ കാരണവര്‍ക്ക് ,മലയാള മണ്ണിന്‍റെ ജിഹ്വയായ പ്രാസംഗികന് ഹൃദയത്തിലെ നോവിന്‍റെ പുഷ്പങ്ങള്‍ കൊണ്ട് ആദരാഞ്ജലി ...........




വീണ്ടും ....

        വീണ്ടും  വരികയാണ് ഞാന്‍ ............ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ...........

ബ്ലോഗ്‌ ആരൊക്കെയോ വായിക്കുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം ........

അകലങ്ങളിലെ പ്രിയ വായനക്കാരെ മനസ് കൊണ്ട് നാം ഏറെ അരികിലാണ് ........

തിരക്കേറിയ ഒരു മാസം എന്നെ ബ്ലോഗില്‍ നിന്നകറ്റി .......ജീവിതത്തിന്‍റെ 

രണ്ടറ്റങ്ങള്‍  കൂട്ട് മുട്ടിക്കാന്‍ പാട് പെടുന്നതിനിടയില്‍ ഞാന്‍ എന്‍റെ ബ്ലോഗിനെ 

മറന്നു എന്ന് പറയുന്നതാവും ശരി.................ഇനി വൈകാതെ മടങ്ങിയെത്താം 

.....പുതിയ കവിതകളും സ്വപ്നങ്ങളുമായി ....................
                 
                                                                                   ശ്രുതി ഭവാനി