Wednesday, August 3, 2011

ഓര്‍മയിലെ കൂട്ടുകാര്‍

                                                     ഓര്‍മയിലെ കൂട്ടുകാര്‍  
                          സൌഹൃദങ്ങള്‍ അങ്ങനെയാണ്.............എപ്പോഴും കൂടെയുണ്ടാവുമെന്ന തോന്നല്‍ പകര്‍ന്ന് എപ്പോഴോ എങ്ങോ പോയ്‌ മറയും.അത് ആരുടെയും തെറ്റല്ല.കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാവരും അകലും.എങ്കിലും.സൌഹൃദങ്ങള്‍ പകര്‍ന്ന സുഗന്ധം എക്കാലവും  ഹൃദയത്തില്‍  ഒരു നോവായി  അവശേഷിക്കും.
                        
                      വിവാഹിതരായ എന്റെ കൂട്ടുകാരെല്ലാം ഇന്ന് കുടുംബത്തിന്റെ തിരക്കുകളിലാണ്.മറ്റൊന്നിനും അവര്‍ക്ക് നേരമില്ല.എങ്കിലും ഞങ്ങള്‍ നടന്ന വഴിത്താരകളും കയറിനടന്ന കശുമാവുകളും കല്ലെറിഞ്ഞ മാവുകളുമൊക്കെ അവരും ഒര്മിക്കുന്നുണ്ടാവും.
                        സൌഹൃദങ്ങള്‍ നിധിപോലെ സൂക്ഷിക്കുന്ന എന്റെയുള്ളില്‍ പ്രിയസുഹൃത്തുക്കളെ നിങ്ങള്‍ എന്നുമുണ്ടാവും.കാലങ്ങള്‍ കടന്നു പോയാലും നിങ്ങള്‍ തന്ന സൌഹൃദ പൂക്കള്‍ ഞാന്‍ വാടാതെ സൂക്ഷിക്കും.

ഓര്‍മയിലെ കാപ്പിപ്പൂക്കള്‍

                                             ഓര്‍മയിലെ കാപ്പിപ്പൂക്കള്‍

                        അങ്ങു ദൂരെയാണ് .......എന്റെ നാട്ടില്‍...അവിടെ കാപ്പി പൂത്ത മണം എന്നിലേക്കെത്തുന്നു.അത് എന്റെ ബാല്യകാലം പോലെ സുഖമുള്ള ഓരോര്‍മയാണ്.
കാപ്പി പൂത്ത പുലര്‍കാലങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ ഞാന്‍ അറിയാതെ ഉണര്‍ന്നു പോകും .ആ സുഗന്ധം ആവോളം നുകരും.കാപ്പി തോട്ടത്തിലൂടെ എത്ര നടന്നാലും മതിവരില്ല.
                               ആ പൂക്കളില്‍ തേനുണ്ണാന്‍ തേന്‍ വണ്ടുകളും പൊ ന്നീച്ചകളും ഉറുമ്പുകളും കൂട്ടമായെത്തും.അവയോട് എനിക്ക് സ്നേഹമായിരുന്നു.ഒരിക്കലും കാപ്പി പൂക്കള്‍ ഞാന്‍ ഇറുത്തിട്ടില്ല.അവയെ കാണാനായിരുന്നു എനിക്കിഷ്ടം ...ആ സുഗന്ധം നുകരാനും .ഇന്ന് ഞാന്‍ ഏറെ അകലെയാണ്.സ്വന്തമെന്നു കരുതിയ സുഖങ്ങളെല്ലാം ഇന്ന് ദൂരെയാണ്.
                             പുതിയ ലോകത്തിന്റെ തിരക്കുകളില്‍ ഞാന്‍ എന്റെ പഴയ ലോകത്തെ ബോധപൂര്‍വം മറക്കുന്നു.എങ്കിലും ആ കാപ്പിപ്പൂക്കള്‍ പോലെ അവ എന്നില്‍ സുഗന്ധം പരത്തുന്നു.