Friday, March 11, 2011
Thursday, March 10, 2011
ninne kathirikkumpol(malayalam poem)
നിന്നെ കാത്തിരിക്കുമ്പോള്‍
യുവ മിഥുനങ്ങള്‍ മനസുകള്‍ കൊരുക്കുമീ
ഏകാന്ത വേളയില്‍
കൊഴിഞ്ഞൊരു പ്രണയത്തിന്‍
ഇതളുകള്‍ പെറുക്കി ഞാന്‍
വെറുതേ നിന്നെ കാത്തിരിക്കുന്നു
പതിയെ ചാറുന്ന മഴത്തുള്ളികള്‍
പെയ്തില്ലെങ്കിലും എന്‍ മിഴി പെയ്തതു പ്രിയാ
നിനക്കു വേണ്ടിയല്ലേ........?
നീ എന്നെയറിയാതെ ഉറങ്ങിയുണരുമ്പോള്‍
ഞാനിവിടെ ഉറങ്ങാതെ ഉണരാതെ നിനക്കായ്
കാത്തിരിക്കുന്നതറിയുന്നുവോ നീ
വെറുതേ നിന്നെക്കുരിചോര്‍ത്തു പോയ്
ഞാന്‍
അലകടല്‍ പറയുന്ന നിന്‍ വിശേഷങ്ങള്‍
എത്രയോ വട്ടം കേട്ടിരുന്നു ഞാന്‍
ഇന്നീ പാര്‍ക്കില്‍ ഏകയായിരിക്കുമ്പോള്‍
ഈ മരങ്ങളും പൂക്കളും മന്ത്രിക്കുന്നതും
നിന്നെക്കുറിച്ചു തന്നെയാണല്ലോ പ്രിയാ.......
Saturday, March 5, 2011
Inne Ninakkai - Malayalam Poem
ഇന്നേ നിനക്കായ്
ഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഞാന്‍ നിന്നു
നിശബ്ദതയുടെ കറുകറുത്ത മതിലിനപ്പുറം
മറ്റൊന്നും ഞാന്‍ കണ്ടില്ല
അലറിക്കരയുന്ന കടലും വിതുമ്പി നില്‍ക്കുന്ന
ചാറ്റല്‍ മഴയും
എന്‍റെ മുന്നില്‍ ചലിക്കുന്ന ജാലം മാത്രം
ഈ കൊച്ചു പാര്‍ക്കില്‍ ഞാനിരിക്കുമ്പോള്‍
ആരോ ഐസ്ക്രീം നുണഞ്ഞുകൊണ്ട്
അടിവച്ചടിവച്ച് നടന്നകലുന്നു
ഇതു പതിവുള്ള കാര്യമാണെങ്കിലും
ഇന്നെന്തോ ഞാന്‍ മുഖമുയര്‍ത്തി
ശൂന്യതയിലേക്ക് നടന്നകലുന്ന ആ രൂപം
ഇന്നലെ സ്വപ്നത്തില്‍ക്കണ്ട കരിം ഭൂതത്തെ ഓര്‍മിപ്പിച്ചു
വീണ്ടും ഓര്‍മ്മകളെ കെട്ടഴിച്ചു മേയാന്‍ വിട്ടു
ഓര്‍മകള്‍ക്ക് മേഞ്ഞുനടക്കാന്‍
സ്വയം ഒരു പുല്‍ത്തകിടിയായി തീര്‍ന്നപോലെ
സ്വയം മറന്നു ഞാനിരിന്നു
ഏകാന്തതയെ ഇഷ്ടമെന്ന പോലെ
ഇന്നലെകള്‍ക്കപ്പുറം എത്രയോ ദിവസങ്ങള്‍
നാളയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു
എന്റെ മുന്നില്‍ക്കൂടെ കടന്നു പോയി
ഇന്നീ നിമിഷം ഞാന്‍ പറയുന്നു
ഇന്നേ നീ നാളെ ഇന്നലെ
ഓരോന്നോര്‍ത്തു കാടുകയറി
പോയ വഴി വെട്ടിത്തെളിച്ച് തിരിച്ചിറങ്ങാം
ഇന്നലെയും നാളെയും വിട്ട്
ഇന്നിന്‍റെ ലോകത്തേക്കു തിരിച്ചു ചെല്ലാം
ഇനിയുള്ള അല്പനേരം ഇന്നിനായ് നല്‍കാം
ഇന്നത്തെയെന്‍ ഓര്‍മകളും നെടുവീര്‍പ്പുകളും
Wednesday, January 26, 2011
nizhalum nalavum (malayalam poem )
നിഴലും നാളവും
മുന്നിലൊരു മണ്‍വിളക്കു തെളിഞ്ഞു കത്തുന്നു
നിഴലും നാളവും ഇണചേരുന്നു
ഏതോ കിനാവിന്‍റെ മര്‍മ്മരം പോലെ
എണ്ണയിലെരിതീ നാളം തുടിക്കുന്നു
ഇരുളിന്‍റെ ചേതന കീറിമുറിച്ചുകൊണ്ടാരോ
കൊളുത്തിയീ മണ്‍വിളക്ക്
ഈ മണ്‍കൂരയില്‍ മഞ്ഞിന്‍ തണുപ്പില്‍
കരിതേച്ചു കത്തുന്നു മണ്‍വിളക്ക്
പ്രാണന്‍റെ ചിറകടി എത്രനേരമെന്നു
നിശ്ചയമില്ലാത്ത മണ്‍വിളക്ക്
ജീവന്‍ തുടിക്കുന്ന നേരത്തു നിത്യവും
പ്രഭയോടെ തെളിയുന്ന മണ്‍ വിളക്ക്
നിഴലും നാളവും കൂട്ടുചേരുന്ന
ഇരുളും വെളിച്ചവും കൈകോര്‍ക്കുന്ന
ഈ സന്ധ്യയില്‍ തെളിഞ്ഞു കത്തുന്ന
നിത്യ പ്രഭാമയി മണ്‍വിളക്ക്
മുന്നിലൊരു മണ്‍വിളക്കു തെളിഞ്ഞു കത്തുന്നു
നിഴലും നാളവും ഇണചേരുന്നു
ഏതോ കിനാവിന്‍റെ മര്‍മ്മരം പോലെ
എണ്ണയിലെരിതീ നാളം തുടിക്കുന്നു
ഇരുളിന്‍റെ ചേതന കീറിമുറിച്ചുകൊണ്ടാരോ
കൊളുത്തിയീ മണ്‍വിളക്ക്
ഈ മണ്‍കൂരയില്‍ മഞ്ഞിന്‍ തണുപ്പില്‍
കരിതേച്ചു കത്തുന്നു മണ്‍വിളക്ക്
പ്രാണന്‍റെ ചിറകടി എത്രനേരമെന്നു
നിശ്ചയമില്ലാത്ത മണ്‍വിളക്ക്
ജീവന്‍ തുടിക്കുന്ന നേരത്തു നിത്യവും
പ്രഭയോടെ തെളിയുന്ന മണ്‍ വിളക്ക്
നിഴലും നാളവും കൂട്ടുചേരുന്ന
ഇരുളും വെളിച്ചവും കൈകോര്‍ക്കുന്ന
ഈ സന്ധ്യയില്‍ തെളിഞ്ഞു കത്തുന്ന
നിത്യ പ്രഭാമയി മണ്‍വിളക്ക്
Sunday, January 23, 2011
Ithirikkavithayum othiri novukalum (malayalam poem )
ഇത്തിരിക്കവിതയും ഒത്തിരി നോവുകളും
ഇത്തിരിക്കവിതയും ഒത്തിരി നോവുകളും
പിന്നെക്കുറെ നഷ്ടസ്വപ്നങ്ങളും പേറി
ജീവിത വഴിത്താരയില്‍ ഏകയായ് നിന്നവള്‍ ഞാന്‍
കാത്തിരിപ്പിന്‍ മൂക ശാപവും പേറി
കണ്ണീരില്‍ മുങ്ങി കഴിഞ്ഞവള്‍ ഞാന്‍
കരകാണാ കടലിലെ തോണിയിലേകയായി
ദിശയറിയാതെയലഞ്ഞവള്‍ ഞാന്‍
വെള്ളമില്ലാ മരുഭുമിയിലൊറ്റക്ക്
ഒരിത്തിരി വെള്ളം കൊതിച്ചവള്‍ ഞാന്‍
കണ്ണീരിന്‍ കടല്‍ മാത്രം കോരിക്കുടിക്കുവാന്‍
കല്പന നല്‍കി വിധി മാറി നിന്നു
ഇടനെഞ്ചിലിറ്റുന്ന സ്നേഹവും മോഹവും
കണ്ണീരിലൊഴുകുന്ന നോവുകളും
ഇരുളില്‍ തനിയേ പേടിച്ചിരിക്കുന്ന
ഗ്രാമീണപ്പെണ്ണിന്‍ ആകുലതയും
കണ്ണീരിന്നുപ്പില്‍ കുതിര്‍ന്നൊഴുകുന്ന
വേദനയുടെ കയ്പും പിന്നെ ,
ഏതോ ഏകാന്തതയുടെ ജീര്‍ണിച്ച രൂപവും
ഇരുട്ടിലെന്നെ ഭയപ്പെടുത്തുന്ന ഭീകരതയും
മനസ്സില്‍ നിന്നൊഴിയുമ്പോള്‍
പിന്നെയും ഇടനെഞ്ചില്‍ ബാക്കിയാവുന്നു
ഒരിത്തിരിക്കവിതയും ഒത്തിരിനോവുകളും
ഇത്തിരിക്കവിതയും ഒത്തിരി നോവുകളും
പിന്നെക്കുറെ നഷ്ടസ്വപ്നങ്ങളും പേറി
ജീവിത വഴിത്താരയില്‍ ഏകയായ് നിന്നവള്‍ ഞാന്‍
കാത്തിരിപ്പിന്‍ മൂക ശാപവും പേറി
കണ്ണീരില്‍ മുങ്ങി കഴിഞ്ഞവള്‍ ഞാന്‍
കരകാണാ കടലിലെ തോണിയിലേകയായി
ദിശയറിയാതെയലഞ്ഞവള്‍ ഞാന്‍
വെള്ളമില്ലാ മരുഭുമിയിലൊറ്റക്ക്
ഒരിത്തിരി വെള്ളം കൊതിച്ചവള്‍ ഞാന്‍
കണ്ണീരിന്‍ കടല്‍ മാത്രം കോരിക്കുടിക്കുവാന്‍
കല്പന നല്‍കി വിധി മാറി നിന്നു
ഇടനെഞ്ചിലിറ്റുന്ന സ്നേഹവും മോഹവും
കണ്ണീരിലൊഴുകുന്ന നോവുകളും
ഇരുളില്‍ തനിയേ പേടിച്ചിരിക്കുന്ന
ഗ്രാമീണപ്പെണ്ണിന്‍ ആകുലതയും
കണ്ണീരിന്നുപ്പില്‍ കുതിര്‍ന്നൊഴുകുന്ന
വേദനയുടെ കയ്പും പിന്നെ ,
ഏതോ ഏകാന്തതയുടെ ജീര്‍ണിച്ച രൂപവും
ഇരുട്ടിലെന്നെ ഭയപ്പെടുത്തുന്ന ഭീകരതയും
മനസ്സില്‍ നിന്നൊഴിയുമ്പോള്‍
പിന്നെയും ഇടനെഞ്ചില്‍ ബാക്കിയാവുന്നു
ഒരിത്തിരിക്കവിതയും ഒത്തിരിനോവുകളും
ente thozhikku (malayalam poem )
എന്‍റെ തോഴിക്ക്
നിലാവിന്‍റെ നീലിമയില്‍ വിടര്‍ന്നൊരു പുഷ്പമേ ...
നിന്നെ കണികണ്ടുണരാന്‍ കൊതിപ്പു ഞാന്‍
പ്രദോഷത്തിന്‍ച്ഛായയില്‍ മയങ്ങുന്ന സ്വപ്നമേ ....
നിന്നില്‍ നിന്നുണരാതിരിക്കാന്‍ കൊതിപ്പു ഞാന്‍
അഴകുറ്റ മാന്മിഴി കൊണ്ടെന്‍ മനതാരില്‍
ആയിരം കവിത രചിച്ചോരു കുസുമമേ ...
ഇന്നീ നിലാവിന്‍റെ പന്തലില്‍ നീയെന്‍റെ
മണവാട്ടിയാകുവാന്‍ വന്നു നിന്നീടുമോ ....
ഓണനിലാവിന്‍റെ കസവാട ചുറ്റിയ
പ്രാണേശ്വരീ നീയെന്‍റെ ജീവനല്ലോ ....
കവിതപോല്‍ വന്നെന്‍റെ കരളിന്‍ കുളിരായി
എന്നുമെന്നും പെയ്തിറങ്ങുന്നു നീ
ഇനിവരും നവരജനികള്‍ പുതു സുപ്രഭാതങ്ങള്‍
ഇനിയെന്നുമെന്‍ കൂടെ നീ പാതിയുണ്ടെങ്കില്‍
എന്‍ ജീവിതം ധന്യം പ്രിയേ
നീയെനിക്കെത്ര ജീവനെന്ന് ഓതുവാന്‍ വാക്കുകളില്ല തോഴീ
Tuesday, January 18, 2011
Kanna ninakkai (Malayalam poem)
കണ്ണാ നിനക്കായ്
കണ്ണനില്ലാത്തോരീ വൃന്ദാവനം
കണിക്കൊന്ന പൂക്കാത്ത പൂങ്കാവനം
മണിവേണു നാദത്തിന്‍ മധുരിമ ഇല്ലാതെ
മിഴിനീരില്‍ മുങ്ങിയ മായാവനം
കണ്ണന്‍റെ കാലൊച്ച കേള്‍ക്കാന്‍ കൊതിക്കുന്ന
കണ്ണന്‍റെ കളിത്തോഴി രാധ ഞാന്‍
കണ്ണനെ കാണുവാന്‍ കൊതിതൂകി നില്‍ക്കുന്ന
കണ്ണന്‍റെ പ്രിയതോഴി രാധ ഞാന്‍
വേണു ഗാനത്തിന്‍റെ നാദം ശ്രവിക്കുവാന്‍
മധുരാ ഗായകാ ഞങ്ങള്‍ നില്പൂ
ഭക്തിതന്‍ തൂവെണ്ണ മനസ്സില്‍ നിറച്ച്
നിന്‍ വരവിനായിതാ കാത്തു നില്പൂ
കണ്ണനില്ലാത്തോരീ വൃന്ദാവനം
കണിക്കൊന്ന പൂക്കാത്ത പൂങ്കാവനം
മണിവേണു നാദത്തിന്‍ മധുരിമ ഇല്ലാതെ
മിഴിനീരില്‍ മുങ്ങിയ മായാവനം
കണ്ണന്‍റെ കാലൊച്ച കേള്‍ക്കാന്‍ കൊതിക്കുന്ന
കണ്ണന്‍റെ കളിത്തോഴി രാധ ഞാന്‍
കണ്ണനെ കാണുവാന്‍ കൊതിതൂകി നില്‍ക്കുന്ന
കണ്ണന്‍റെ പ്രിയതോഴി രാധ ഞാന്‍
വേണു ഗാനത്തിന്‍റെ നാദം ശ്രവിക്കുവാന്‍
മധുരാ ഗായകാ ഞങ്ങള്‍ നില്പൂ
ഭക്തിതന്‍ തൂവെണ്ണ മനസ്സില്‍ നിറച്ച്
നിന്‍ വരവിനായിതാ കാത്തു നില്പൂ
Subscribe to:
Posts (Atom)




