Sunday, September 4, 2011

മുത്ത്( kavitha)

                                                                 
                                                                     മുത്ത്
                      
                                         നീയുമൊരു നഷ്ടമാണെന്നറിഞ്ഞു  കൊണ്ടു
                                                                            തന്നെയാണു പ്രണയമേ 
                                        നിന്നെ ഞാന്‍ തൊട്ടത്
                                         കണ്ണീരൊഴുക്കാന്‍ മാത്രമാണ് 
                                         എന്റെ കണ്ണിന്റെ വിധിയെന്ന് 
                                        അറിഞ്ഞു കൊണ്ടു തന്നെയാണ് 
                                              നിന്നെ ചുംബിച്ചതും 
                                ഒരുപാടു വസന്തങ്ങള്‍  കാട്ടി കൊതി പ്പിച് 
                                       എല്ലാം നീ തിരികെ എടുക്കുമ്പോഴും 
                                        അരുതെന്ന് ഞാന്‍ പറയില്ല 
                                                                                      കാരണം 
                                           കരഞ്ഞു തീര്‍ത്ത കണ്ണീരും
                                  നെയ്തു തീര്‍ത്ത സ്വപ്നങ്ങളും 
                       ഇന്നും  ഒരേ  തോണിയില്‍ സഞ്ചരിച്ചു തുടങ്ങിയിട്ടില്ല 
                          ഭാഗ്യ  നിര്‍ഭാഗ്യങ്ങളുടെ  ഏറ്റിറക്കങ്ങളില്‍ 
                                   ഇന്ന് ഞാന്‍ മനം മടുക്കാറില്ല 
                         എന്റെ ഹൃദ യാന്തരത്തിലൊളിപ്പിച്ച
                          നോവിന്റെ ചെപ്പിനുള്ളില്‍ 
                                                                         നീ തന്ന നോവും 
                               മുത്ത്‌  പോലെ    ഞാന്‍ കാത്തു വയ്ക്കാം
                         ഒരു കിനാ വര്ഷം പെയ്തൊഴിയുമ്പോള്‍ 
കനലായ് അവ എനിക്ക് ചൂട് പകരട്ടെ 


Wednesday, August 3, 2011

ഓര്‍മയിലെ കൂട്ടുകാര്‍

                                                     ഓര്‍മയിലെ കൂട്ടുകാര്‍  
                          സൌഹൃദങ്ങള്‍ അങ്ങനെയാണ്.............എപ്പോഴും കൂടെയുണ്ടാവുമെന്ന തോന്നല്‍ പകര്‍ന്ന് എപ്പോഴോ എങ്ങോ പോയ്‌ മറയും.അത് ആരുടെയും തെറ്റല്ല.കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാവരും അകലും.എങ്കിലും.സൌഹൃദങ്ങള്‍ പകര്‍ന്ന സുഗന്ധം എക്കാലവും  ഹൃദയത്തില്‍  ഒരു നോവായി  അവശേഷിക്കും.
                        
                      വിവാഹിതരായ എന്റെ കൂട്ടുകാരെല്ലാം ഇന്ന് കുടുംബത്തിന്റെ തിരക്കുകളിലാണ്.മറ്റൊന്നിനും അവര്‍ക്ക് നേരമില്ല.എങ്കിലും ഞങ്ങള്‍ നടന്ന വഴിത്താരകളും കയറിനടന്ന കശുമാവുകളും കല്ലെറിഞ്ഞ മാവുകളുമൊക്കെ അവരും ഒര്മിക്കുന്നുണ്ടാവും.
                        സൌഹൃദങ്ങള്‍ നിധിപോലെ സൂക്ഷിക്കുന്ന എന്റെയുള്ളില്‍ പ്രിയസുഹൃത്തുക്കളെ നിങ്ങള്‍ എന്നുമുണ്ടാവും.കാലങ്ങള്‍ കടന്നു പോയാലും നിങ്ങള്‍ തന്ന സൌഹൃദ പൂക്കള്‍ ഞാന്‍ വാടാതെ സൂക്ഷിക്കും.

ഓര്‍മയിലെ കാപ്പിപ്പൂക്കള്‍

                                             ഓര്‍മയിലെ കാപ്പിപ്പൂക്കള്‍

                        അങ്ങു ദൂരെയാണ് .......എന്റെ നാട്ടില്‍...അവിടെ കാപ്പി പൂത്ത മണം എന്നിലേക്കെത്തുന്നു.അത് എന്റെ ബാല്യകാലം പോലെ സുഖമുള്ള ഓരോര്‍മയാണ്.
കാപ്പി പൂത്ത പുലര്‍കാലങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ ഞാന്‍ അറിയാതെ ഉണര്‍ന്നു പോകും .ആ സുഗന്ധം ആവോളം നുകരും.കാപ്പി തോട്ടത്തിലൂടെ എത്ര നടന്നാലും മതിവരില്ല.
                               ആ പൂക്കളില്‍ തേനുണ്ണാന്‍ തേന്‍ വണ്ടുകളും പൊ ന്നീച്ചകളും ഉറുമ്പുകളും കൂട്ടമായെത്തും.അവയോട് എനിക്ക് സ്നേഹമായിരുന്നു.ഒരിക്കലും കാപ്പി പൂക്കള്‍ ഞാന്‍ ഇറുത്തിട്ടില്ല.അവയെ കാണാനായിരുന്നു എനിക്കിഷ്ടം ...ആ സുഗന്ധം നുകരാനും .ഇന്ന് ഞാന്‍ ഏറെ അകലെയാണ്.സ്വന്തമെന്നു കരുതിയ സുഖങ്ങളെല്ലാം ഇന്ന് ദൂരെയാണ്.
                             പുതിയ ലോകത്തിന്റെ തിരക്കുകളില്‍ ഞാന്‍ എന്റെ പഴയ ലോകത്തെ ബോധപൂര്‍വം മറക്കുന്നു.എങ്കിലും ആ കാപ്പിപ്പൂക്കള്‍ പോലെ അവ എന്നില്‍ സുഗന്ധം പരത്തുന്നു.

Saturday, July 16, 2011

വിട

                                                     

സ്വപ്നങ്ങളെ നിങ്ങള്‍ക്കു വിട
എന്‍റെ മനസ്സില്‍ നിന്ന്
എന്‍റെ മോഹങ്ങളില്‍ നിന്ന് പിന്നെ
എന്‍റെ ജീവിതത്തില്‍ നിന്ന്

                               
                                                                                          
                               
                                 

Friday, July 15, 2011

എന്‍റെ ഗ്രാമം

                               

                                           
   
  ഏറെ അകലെയാണ് എന്‍റെ ഗ്രാമം ...
ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാട്ടു പൂക്കളുടെ  ഗന്ധവും , ഭാവാനിപ്പുഴയുടെ സംഗീതവും എന്നെ വീണ്ടും വീണ്ടും അങ്ങോട്ട്‌ മാടി വിളിക്കുന്നു .ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ തന്നെയാണ് ആ പുഴയെന്ന്‍. എന്‍റെ മോഹങ്ങളും വികാരങ്ങളുമാണ് അവളും പേറുന്നത്. എന്‍റെ കണ്ണ് നീരാണ് അവളില്‍ ഒഴുകുന്നത്.
       മനസിലെ നഷ്ടമോഹങ്ങള്‍ എന്നെ തളര്‍ത്തുമ്പോള്‍ എന്നെ     ചേര്‍ത്തണയ്ക്കാന്‍, എന്‍റെ കണ്ണീര്‍ അവളുടെ കണ്ണീരില്‍ ഒഴുക്കിക്കളയാന്‍ അവളുള്ളപ്പോള്‍ ഞാനെന്തിനു ഭയക്കണം ...?

                       
                    

Thursday, July 14, 2011

കൃഷ്ണാ നീയറിയുന്നുവോ ...?

                                                         
                                  
കൃഷ്ണാ ..... ഞാനറിയുന്നു നിന്നെ 
നിന്‍റെ ചിരിയും കൊഞ്ചലും വേണുഗാനവും 
എല്ലാം അറിയുന്നു ഞാന്‍ 
നിന്നെത്തിരയുന്ന വേളയിലും ഞാനറിയുന്നു 
നീ എന്‍റെയുള്ളിലെന്ന്... നീ എന്‍റെ  ജീവനെന്ന്‍
അങ്ങകലെ കാളിന്തീ തീരത്ത്
നാം വരച്ചിട്ട പ്രണയ ലീലകള്‍ക്ക് കാലം സാക്ഷി 
ഇന്ന് നാം അകലെയെങ്കിലും ഓര്‍ക്കുന്നു ഞാന്‍ 
കഴിഞ്ഞ ജന്മങ്ങളിലെന്നോ നീ തന്ന പ്രണയത്തിന്റെ മധുരവും  
പിന്നെ എന്നെ വിരഹത്തിന്‍റെ ചെന്തീയിലേക്ക് വലിച്ചെറിഞ്ഞ്
നീ പോയതും,  നീ പോയ ദിക്ക് നോക്കി ഞാന്‍ പിടഞ്ഞു വീണതും 
പിന്നെ ഉണര്‍ന്നു വിലപിച്ചതും 
പ്രണയം വിരഹത്തിന്‍റെ സുഹൃത്തെന്ന്‍ തിരിച്ചറിഞ്ഞതും 
യുഗങ്ങള്‍ക്കിക്കിപ്പുറവും എന്നെ കുത്തി നോവിക്കുന്നു ....
അറിയാം കണ്ണാ ഈ ജന്മവും നീ എന്‍റെയല്ലെന്ന്
എങ്കിലും ഒരു വ്യര്‍ത്ഥ മോഹം നെഞ്ചിലേറ്റുന്നു ഞാന്‍ 
ഈ ജന്മമെങ്കിലും നീ എന്‍റെയാവുമെന്ന്‍...
                             

Tuesday, July 12, 2011

സുഹൃത്ത്

                                                               

                                                     
                                     
                     

നീയെന്‍റെ പ്രിയ സുഹൃത്ത് 
കാലം എനിക്ക് തന്ന പൊന്‍ മുത്ത് 
നീയറിയുന്നില്ല ഞാന്‍ നിന്‍റെയെന്ന്‍
എങ്കിലും കൂട്ടുകാരീ നീയാണെനിക്കെല്ലാം
ജന്മങ്ങള്‍ക്കപ്പുറത്ത്  കണ്ടു മുട്ടിയതാണ് നാം 
ഇന്ന് നാം വീണ്ടും ഈ വീഥിയില്‍ കണ്ടുമുട്ടി 
ഇനിയൊരിക്കലും പിരിയാതിരിക്കാന്‍