രാത്രീ .............നീയെത്ര മനോഹരിയാണ് ..............ഒഴുകിവരുന്ന ഏതോ ഈരടിക്കൊപ്പം ഞാന്‍ നിന്‍റെ സംഗീതത്തിനും കാതോര്‍ക്കുന്നു .രാത്രിയുടെ ഭീകരതയോര്ത്തു വിതുമ്പിയിരുന്ന ബാല്യകാലം അകന്നു പോയപ്പോള്‍ രജനീ നിന്‍റെ തണുത്ത നിശബ്ദതയെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.നിന്‍റെ അഗാധ നീലിമയെ പ്രണയിക്കുന്നു ........നിന്‍റെ നിശബ്ദ സംഗീതത്തിന് കാതോര്‍ക്കുന്നു.മനസിലെ കാര്‍മേഘം പെയ്തൊഴിയുമ്പോള്‍ എന്‍റെ ലോകത്ത് ഞാന്‍ മാത്രമാവുമ്പോള്‍ രാത്രീ നീയെന്‍റെ സഖിയാവുന്നു. സഖീ .............നിന്‍റെ കണ്ണിലെ അഗാധ നീലിമയില്‍ എന്നെത്തന്നെയല്ലേ ഞാന്‍ കാണുന്നത് ............?
Wednesday, March 14, 2012
ആകാശവാണി
ഞാനൊന്നേ സ്വപ്നം കണ്ടിട്ടുള്ളു ...........അത് ആകാശവാണിയാണ് ...........
ആ സ്വപ്നത്തിലേക്ക് എത്ര ദൂരമുണ്ടെന്ന് എനിക്കറിഞ്ഞൂടാ .പക്ഷേ ഒന്നുറപ്പാണ് ദൈവം എന്നെ എന്‍റെ സ്വപ്നത്തില്‍ എത്തിക്കും.
ചെറുപ്പം മുതല്‍ റേഡിയോ ആയിരുന്നു പ്രിയം.അതിലെ പരിപാടികള്‍ക്ക് കാതോര്‍ത്തിരുന്ന കാലം.പിന്നീട് വന്ന ടെലിവിഷന്‍റെ ഇന്ദ്രജാലത്തില്‍
ഒരിക്കലും മയങ്ങിയിട്ടില്ല.
ആദ്യമായി എന്‍റെ സ്വരം റേഡിയോയില്‍ കേട്ട നിമിഷം ഒരുപാട് സന്തോഷം തോന്നി. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍.. എന്‍റെ സ്വരവും ആകാശവീചികള്‍ കടന്നു ശ്രോതാക്കളുടെ കാതുകളില്‍ എത്തി. ഇനിയെന്ന് അങ്ങനെ ഒരു ഭാഗ്യമുണ്ടായെങ്കില്‍ .......
ആഗ്രഹങ്ങള്‍ അറുതിയില്ലാത്തതാണ്.ഒരുപാട് ആഗ്രഹങ്ങള്‍ എനിക്കില്ല; എങ്കിലും കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ ഞാനും കാണാറുണ്ട് ...........അതില്‍ നിധിപോലെ ഞാന്‍ കാക്കുന്ന ഒരു കൊച്ചു സ്വപ്നമാണ് ആകാശവാണി .......

സന്ധ്യ പറഞ്ഞത് (കവിത )
വിരഹാര്‍ദ്രയാമൊരു സന്ധ്യ പറഞ്ഞത്
നിന്നെക്കുറിച്ചായിരുന്നുവല്ലോ പ്രിയാ
വിരഹിണിയവളുടെ മിഴിയിലെ നീര്‍ക്കണം
ഒഴുകിയതും നിന്നെയോര്‍ത്തല്ലോ..............!
മധുരിതമൊരു കൊച്ചു സ്വപ്നം പോലെ നീ
അവളുടെ കനവില്‍ മയങ്ങിയില്ലേ.........?
അവളുടെ ചുണ്ടിലെ പാട്ടിന്‍റെ മര്‍മ്മരം
മൂളിയതും നിന്‍ രാഗമല്ലോ..............!
അനുപമമാം നവ്യ പ്രണയ ഗാഥയുടെ
പല്ലവി മൂളുന്നു നീലാംബരി ...........
നീ നല്‍കിയ പ്രണയ നൊമ്പരപ്പൂവിന്‍റെ
ഇതളുകള്‍ക്കുള്ളില്‍ മയങ്ങട്ടെ ഞാന്‍

Subscribe to:
Posts (Atom)